ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് നിരന്തരം
ലൈംഗിക പീഡനത്തിനിരയായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പോക്സോ കേസുകൾ ആണ് റജിസ്ട്രർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഉള്ള 14 ഓളം പേരാണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ 8 പ്രതികളിൽ 6 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് മാറ്റിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ട്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ പലരും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 16 കാരനാണ് പീഡനത്തിനിരയായത്. കൂടുതൽ കേസ് വരാനും സാധ്യതയുണ്ട്. വിവിധ തലത്തിൽ പരിശോധന തുടരുകയാണ്.
0 Comments