കാഞ്ഞങ്ങാട് :18 വയസുകാരനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട് ആണ് സംഭവം. പനത്തടി ബളാന്തോട് ഓട്ടമലയിലെ ജനാർദ്ദനൻ്റെ മകൻ കെ.എസ്. ജയരാജൻ ആണ് മരിച്ചത്. 15 മിനിറ്റിനുള്ളിൽ വീട്ടുകാർ കണ്ടതിനെ തുടർന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ സംസ്കാരം. മാതാവ്: ശ്രീജ. സഹോദരങ്ങൾ: ശ്രീജിത്ത്, ജയശ്രീ.
0 Comments