Ticker

6/recent/ticker-posts

കാസർകോട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:കാസർകോട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപം കാസർകോട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോയ
ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ 2.15 മണിയോടെയാണ്  കണ്ടത്.
വിദ്യാനഗർ അണങ്കൂർ സ്കൗട്ട് ഭവൻ റോഡിലെ
 പി.മാഹിൻ ഫക്രുദീന്റെ  മകൻ  കെ. എം. അബ്ദുല്ല ( മായ്ച്ചാന്റ അബ്ദുല്ല) 67 ആണ് മരിച്ചത്.  കാസർകോട് പൊലീസ് കേസെടുത്തു.
ഭാര്യ: മറിയംബി.  മക്കൾ:  കലന്തർഷ, ഷഹനാസ്, ഷബ്ന , റഹീസ, റുപ്സ. മരുമക്കൾ: സഹീദ് ഇർഷാദ്, ഫവാസ് , ഉമറുൽ ഫാറൂഖ്, റിസ്വാൻ, ഫൈബീന.  സഹോദരങ്ങൾ: മുഹമ്മദ് ആസാദ്, അബ്ദുൽ റഹ്മാൻ, ഖലീൽ, ബീവി, ഹുസൈൻ,ജമീല. സംസ്ക്കാരം മാലിക് ദിനാർ പള്ളിയിൽ ഇന്ന് 4 മണിക്ക്.
Reactions

Post a Comment

0 Comments