Ticker

6/recent/ticker-posts

പ്രേതബാധ അകറ്റൽ ചികിൽസ : കാണാതായ ഉസ്താദിനെയും 18 കാരിയെയും വീരാജ്പേട്ടയിൽ കണ്ടെത്തി, തമിഴ്നാട്ടിലും കർണാടകയിലടക്കം കാറിൽ കറക്കം പൊലീസ് പിന്നാലെ ഓടിയത് ഒരാഴ്ച

കാഞ്ഞങ്ങാട് :പ്രേതബാധ അകറ്റൽ ചികിൽസക്കെത്തി വീട്ടിലെ
 18 കാരിയെയും കൊണ്ട് സ്ഥലം വിട്ട ഉസ്താദിനെയും പെൺകുട്ടിയെയും ഇന്ന് പൊലീസ്
 വീരാജ്പേട്ടയിൽ കണ്ടെത്തി. തമിഴ്നാട്ടിലും കർണാടകയിലടക്കം പെൺകുട്ടിക്കൊപ്പം ഒരാഴ്ച കാറിൽ കറങ്ങിയ ഉസ്താദിനെയും പെൺകുട്ടയെയും ഹോസ്ദുർഗ്
 പൊലീസ് പിന്തുടർന്നത് ഒരാഴ്ചയായിരുന്നു. മകളെ കാൺമാനില്ലെന്ന മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസും
 ഉസ്താദിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസും കേസെടുത്തിരുന്നു. സ്വന്തം കാർ സഹിതം കാണാതായി യെന്ന പരാതിയിലായിരുന്നു കേസ്. കാസർകോട് കൊല്ലം കാനയിലെ അബ്ദുൾ റഷീദിനെ 41യും കാഞ്ഞങ്ങാട്ടെ പെൺ കുട്ടിയെയുമാണ് ഇന്ന് കണ്ടെത്തിയത്. വീരാജ്പേട്ട പെട്രോൾ പമ്പിന് സമീപം കാർ നിർത്തിയിട്ട നിലയിൽ കണ്ട് വീരാജ്പേട്ട പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയും പൊലീസ് കാഞ്ഞങ്ങാട്ടെ ത്തിച്ചു . കോടതിയിൽ ഹാജരാക്കും. ബംഗ്ളുരു, തമിഴ്നാട് ഏർവാടി , വയനാട് ഭാഗങ്ങളിൽ ഒരാഴ്ചയായി കറങ്ങുകയായിരുന്നു. റഷീദ് ബംഗ്ളുരുവിൽ നിന്നും ഇന്നലെ പുതിയ സിംസംഘടിപ്പിച്ച് സുഹൃത്തിനെ വിളിച്ചത് പൊലീസിനറിഞ്ഞു. തുടർന്ന് പൊലീസ് പുതിയ നമ്പറിൽ വിളിച്ചപോൾ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തി ഹാജരാകാമെന്ന് പറഞ്ഞെങ്കിലും വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കാൻ ലക്ഷ്യമിടുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് കസ്ററഡിയിലെടുക്കുന്നത്. റഷീദിനെ കാണാതായത് സംബന്ധിച്ച്
 സഹോദരൻ ആരം തോടിലെ മുസതഫ നൽകിയ പരാതിയിൽ ആയിരുന്നു  കേസെടുത്തത്. 22 ന് രാവിലെ 8 മണിക്ക്
വീട്ടിൽ നിന്നും കെ.എൽ14 ഡബ്ളിയു 5193 നമ്പർ മാരുതി ഇഗ്നിസ് കാറിൽ വയനാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതിൽ പിന്നെ കാൺമാനില്ലെന്ന പരാതിയിലായിരുന്നു കേസ്. അതേ സമയം
ഉമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാനെത്തി കോളേജ് വിദ്യാർത്ഥിനിയായ മകളെയും കൊണ്ട് സ്ഥലം വിട്ട സംഭവത്തിൽ ഹോസ്ദുർഗ് പൊലീസിൽ മറ്റൊരു കേസുമെടുത്തിരുന്നു. ആത്മീയ ചികിൽസക്ക് എത്തിയിരുന്ന ഇയാൾക്ക് ഒപ്പമാണ് 
പെൺകുട്ടിയെ ഉള്ളതെന്ന് മാതാവ്  പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. പെൺകുട്ടിയെയും ഉസ്താദിനെയും കണ്ടെത്താൻ  പൊലീസ് കാടടച്ച്  തിരച്ചിൽ നടത്തിയിരുന്നു. 
Reactions

Post a Comment

0 Comments