Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും

കാസർകോട്:വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 47 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടിയെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ എടുത്ത് കൊണ്ട് പോയി ക്വാർട്ടേഴ്സിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
  ചെങ്കള, കെ കെ കുന്നിൽ എൻ.എം. അബ്ദുൾ നൗഷാദിനെ 40 യാണ് ശിക്ഷിച്ചത്. 363 ഐപിസി വകുപ്പ് പ്രകാരം 7 വർഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിന തടവിനും  r/w 5( l)  പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 6r/w 5(m) പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ആണ് ശിക്ഷിച്ചത്.
 ആദൂർപൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ആദൂർ ഇൻസ്‌പെക്ടർ ആയിരുന്ന കെ. പ്രേം സദൻ  ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ  ഹാജരായി.പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിച്ച് വരികയാണ്.
Reactions

Post a Comment

0 Comments