Ticker

6/recent/ticker-posts

ഫാമിൽ നിന്നും 190 ഇറച്ചി കോഴികളെ മോഷ്ടിച്ച് കടത്തി

കാഞ്ഞങ്ങാട് :ഫാമിൽ നിന്നും 190 ഇറച്ചി കോഴികളെ മോഷ്ടിച്ച്
 കടത്തി. സംഭവവുമായി ബന്ധപെട്ട് ഫാമിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.38000 രൂപ വില വരുന്ന കോഴികളാണ് മോഷണം പോയത്. കിനാനൂർ കാളിയാനം തട്ടിൽ പ്രവർത്തിക്കുന്ന ഫാമിലാണ് മോഷണം. സ്ഥാപന ഉടമ കാഞ്ഞങ്ങാട് കല്ലം ചിറയിലെ ബിജു ബേബിയുടെ പരാതിയിൽ ഫാമിലെ ജീവനക്കാരൻ മനുവിനെതിരെയാണ് കേസ്. പത്ത് ദിവസങ്ങളിലായായിരുന്നു മോഷണം. വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു. 
Reactions

Post a Comment

0 Comments