Ticker

6/recent/ticker-posts

അമ്മക്ക് സംരക്ഷണ ചിലവ് നൽകാത്ത മകനെ ജയിലിലേക്ക് അയച്ചു

കാഞ്ഞങ്ങാട്:അമ്മക്ക് സംരക്ഷണ ചെലവ് നൽകാത്ത മകനെ ജയിലിലേക്കയച്ചു. കാഞ്ഞങ്ങാട് മെയിന്റനൻസ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് പാലിക്കാത്ത മകനെയാണ് ജയിലിൽ അടക്കാൻ കാഞ്ഞങ്ങാട്ടെ മുതിർന്ന പൗരൻമാരുടെ ആർഡിഒ കോടതി ഉത്തരവിട്ടത്. മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏലിയാമ്മ ജോസഫിന്റെ പരാതിയിൽ മകൻ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിയെയാണ് ജയിലിലേക്ക് അയച്ചത്. കാഞ്ഞങ്ങാട് ആർ.ഡി. ഒ യുടെ ചുമതലയുള്ള ബിനു ജോസഫിൻ്റെ താണ് ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമാണ് ഏലിയാമ്മ പരാതി നൽകിയത്.ഇതേത്തുടർന്ന് സംരക്ഷണ തുകയായി 2000 രൂപ മാസംതോറും നൽകാൻ ഉത്തരവിട്ടു. എന്നാൽ ഈ തുക മകൻ നൽകുന്നില്ലെന്ന്ചൂണ്ടിക്കാട്ടി വീണ്ടും ഏലിയാമ്മ പരാതി നൽകി.ഏപ്രിൽ 24നാണ് പരാതി നൽകിയത്. പരാതി ഫയല്‍ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളില്‍ നല്കണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസർ മുഖേന ട്രൈബ്യൂണൽ നോട്ടിസ് നൽകി.എന്നാൽ നോട്ടിസ് മടങ്ങുകയായിരുന്നു.10 ദിവസം കഴിഞ്ഞ് മകൻ തുക നൽകാത്തതിനാൽ മെയിന്റ്നൻസ് ട്രൈബ്യൂണല്‍ വാറണ്ട് പുറപ്പെടുവിച്ചു.ജൂൺ നാലിന് ട്രൈബ്യൂണൽ മുമ്പാകെ ഹാജരായി പണം നൽകാൻ കഴിയില്ലെന്ന് പ്രതീഷ് അറിയിക്കുകയായിരുന്നു. തന്റെ സഹോദരി അമ്മക്ക് ചെലവിന് നൽകുന്നില്ലെന്ന് ട്രൈബ്യൂണൽ മുമ്പാകെ മകൻ പറഞ്ഞപ്പോൾ അവർക്കെതിരെ പരാതിയില്ലെന്ന് അറിയിച്ചു.ജൂലൈ പത്തിന് വിചാരണയിൽ പരാതിക്കാരിയും ഏതിർകക്ഷിയും ഹാജരായിരുന്നു. തുക നല്‍കാൻ തയ്യാറല്ലെന്ന് പ്രതീഷ് ആവർത്തിച്ചു.പിന്നീട് ഒരവസരം കൂടി നൽകി.ഒരു ഘടു സംരക്ഷണ ചെലവ് നൽകണമെന്നും അല്ലാത്തപക്ഷം ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ലെന്ന ഏലിയാമ്മയുടെ പരാതിയിലാണ് ട്രൈബ്യൂണൽ ഇന്നലെ ഉത്തരവിറക്കിയത്. ഹോസ്ദുർഗ് സബ് ജയിലില്‍ പാർപ്പിക്കുന്നതിനാണ് ഉത്തരവ്. അമ്മയെ സംരക്ഷിക്കാത്തതിന് മകനെ തിരെയുള്ള നിർണായക വിധിയായി ഇത്. മകനെ ഇന്നലതന്നെ ജയിലിൽ അടച്ചു. 
Reactions

Post a Comment

0 Comments