ബേക്കൽ പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു .
2025 ആഗസ്റ്റ് മാസത്തിലെ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ച വെച്ച പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസ് സ്റ്റേഷനുകളെയും കാസർകോട് ജില്ലാ പൊലീസ് കാര്യാലയത്തിൽ ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡി മൊമെന്റോയും പ്രശംസാപത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിന് ബേക്കൽ പൊലീസ് സ്റ്റേഷൻ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു എസ്.എച്ച്.ഒ എം.വി. ശ്രീദാസ്. പൊലീസ് സ്റ്റേഷൻ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം നേടി ചന്തേര പൊലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനവും നേടി പൊതു ശുചിത്വവും , വൃത്തിയുള്ള ശുചിമുറി സൗകര്യം, മാലിന്യ സംസ്കരണം, ഇലക്ട്രിക്കൽ- മെക്കാനിക്കൽ സംവിധാനങ്ങളുടെ ക്ഷമത, സുരക്ഷാ- അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ, പൊലീസ് സ്റ്റേഷൻ ചുറ്റുവട്ടം പരിപാലനം - ഗ്രൗണ്ട് സൗകര്യം, കീട നിയന്ത്രണം, സ്റ്റേഷനിലെ രേഖകളുടെ വ്യവസ്ഥപിതമായ ക്രമീകരണം എന്നി മാനദണ്ഡങ്ങൾ പ്രകാരമാണ് തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള ട്രോഫിയും പ്രശംസാപത്രവും ബേക്കൽ ഇൻസ്പെകർ എം.വി. ശ്രീദാസ് , ചന്തേര ഇൻസ്‌പെക്ടർ കെ. പ്രശാന്ത് എന്നിവർ ഏറ്റുവാങ്ങി. കാസർകോട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.
സേവന മികവിനുള്ള പ്രശംസാപത്രങ്ങൾ ബേക്കൽ ഇൻസ്പെകർ ശ്രീദാസ് , ഹോസ്ദുർഗ് ഇൻസ്‌പെക്ടർ അജിത് കുമാർ ബേക്കൽ എസ് ഐ മനുകൃഷ്ണൻ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ് ഐ രവീന്ദ്രൻ, ശാർങ്‌ഗധരൻ, ബേക്കൽ പോലീസ് സെഷൻ സീനിയർ സിവിൽ ഓഫീസർ മാരായ ഷാജൻ , പ്രസാദ് കുമാർ , ബിനീഷ് , സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ സവാദ് അഷ്‌റഫ്, സുരേഷ് , ഹരിപ്രസാദ് , ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സനീഷ് കുമാർ , അനിൽ , ജ്യോതിഷ് , ജില്ലാ ഡാൻസാഫിലെ എസ് ഐ നാരായണ നായിക് ,എ എസ് ഐ ഷാജൻ , പൊലീസുകാരായ രാജേഷ്, ഷജീഷ്, നിഖിൽ കുമാർ ഏറ്റുവാങ്ങി.
0 Comments