Ticker

6/recent/ticker-posts

21 കാരിയെ ബലാൽസംഗം ചെയ്തു യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : 21 കാരിയെ 
ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ കാർ ഷോറും ജീവനക്കാരനായ
 യുവാവ് അറസ്റ്റിൽ. യുവാവിനെ കോടതി റിമാൻഡ് ചെയ്തു. നീലേശ്വരം
ചായ്യോത്ത് സ്വദേശി സിനീഷി 27 ആണ് അറസ്ററിലായത്.
 ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയ ബന്ധം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്ററ്.  ബേക്കൽ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത് ഇൻസ്പെക്ടർ എം.വി. ശ്രീ ദാസ് അറസ്ററ് ചെയ്യുകയായിരുന്നു.
ബേക്കൽ പൊലീസ് പരിധിയിലെ
താമസക്കാരിയാണ് പരാതിക്കാരി.  യുവതിയുടെ വീട്ടിലും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയും പീഡിപ്പിച്ചതായാണ് പരാതി. ഇന്ന് രാത്രി ഹോസ്ദുർഗ് കോടതിയാണ് റിമാൻഡ് ചെയ്തത്.
Reactions

Post a Comment

0 Comments