കാസർകോട്:പൊലീസിൻ്റെ നിയന്ത്രണത്തിലുള്ള എഞ്ചിൻ ഘടിപ്പിച്ച ബോട്ട് തീ വെച്ച് നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മൊഗ്രാൽ കൊപ്പളം പുഴയുടെ സൈഡിൽ കെട്ടി വച്ചിരുന്ന കുമ്പള പൊലീസിൻ്റെ നിയന്ത്രണത്തിലുള്ള ബോട്ടാണ് കത്തിച്ച നിലയിൽ കാണപ്പെട്ടത്. മണൽ കടത്ത് സംഘത്തെ പിടികൂടാൻ പൊലീസ് ഉപയോഗിക്കുന്ന ബോട്ടാണിത്. ഈ വിരോധത്തിൽ മണൽ കടത്ത് സംഘം തീവെച്ചതായാണ് സംശയം. മൊഗ്രാലിലെ കെ. കുഞ്ഞഹമ്മദിൻ്റെ ഉടമസ്ഥയിലുള്ള ബോട്ട് പൊലീസ് ഉപയോഗിച്ച് വരികയായിരുന്നു. മുക്കാൽ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
0 Comments