കാഞ്ഞങ്ങാട് :വീടിൻ്റെ ചുമരിൽ സ്ഥാപിച്ച സോളാർ ഇൻവേട്ടറും മൊബൈൽ ഫോണും രണ്ടംഗ സംഘം കവർന്നു. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ വടക്കും പാടിലെ എം.വി. ജമീലയുടെ 54 പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്. നിധിനും കണ്ടാലറിയുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസ്. വൈകീട്ട് 4 നും 6 മണിക്കും ഇടയിലാണ് മോഷണം. വീടിൻ്റെ പുറത്തെ ചുമരിൽ സ്ഥാപിച്ചിരുന്ന
ഇൻവേട്ടറും ഇതിന് മുകളിൽ വെച്ചിരുന്ന ഫോണും മോഷ്ടിച്ചെന്നാണ് പരാതി.
0 Comments