കാഞ്ഞങ്ങാട് :ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വെള്ളിക്കോത്ത് കാരക്കുഴിയിലെ ചന്ദ്രൻ്റെ മകൻ കെ. സി. ശ്രീജിത്ത് 38 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 11.30 മണിയോടെയാണ് കണ്ടത്. ഇന്നലെ രാത്രി 10 ന് വീട്ടിലെ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments