Ticker

6/recent/ticker-posts

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് :ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കഴുത്തിന് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിക്കോൽ പുണ്യംകണ്ടത്ത്  സുരേന്ദ്രനാണ് 49ഭാര്യയെ വെട്ടിയ ശേഷം തൂങ്ങി മരിച്ചത്. ഇന്ന്
രാവിലെ എട്ടരയോടെയാണ് സംഭവം.  ഭാര്യ സിനിക്കാണ് ഇന്ന് രാവിലെ വെട്ടേറ്റത്. ഇവരെ കാസർകോട് സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയെ  അറിയിച്ചത്.  അയൽവാസികൾ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങി മരിച്ചു. സ്റ്റെയർ കെയ്‌സിനടുത്ത്  തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബേഡകം പൊലീസ് സ്ഥലത്തെത്തി. അഞ്ച് വയസും ഒരു വയസുമുള്ള മക്കൾ ഉണ്ട്. കുടുംബ പ്രശ്നമാണ് കാരണമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ വഴക്ക് നടന്നതായും പൊലീസിന് വിവരം ലഭിച്ചു.
Reactions

Post a Comment

0 Comments