കാഞ്ഞങ്ങാട് : ഫ്രഷേർസ് ഡേ പ്രോഗാമുമായി ബന്ധപെട്ടാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റ് മുട്ടി.ഹോസ്ദുർഗ് റെയിൽവെ ലെ വൽ ക്രോസിന് പടിഞ്ഞാറ് വശത്തുള്ള നിത്യാനന്ദ പോളിടെക്നിക്കിൽ പരസ്പരം ഏറ്റ് മുട്ടിയ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രിൻസിപ്പാൾ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ട് 4 ന് കോളേജിലായിരുന്നു സംഘർഷം.കണ്ണപുരം സ്വദേശി പി. വി. അഭിഷേക് 21,പള്ളിക്കര ശക്തി നഗറിലെ ആദിത്യൻ 20,കരിന്തളം പെരിയങ്ങാനത്തെ ജി. ജയേഷ് 20,അടുക്കത്ത് ബയലിലെ ടി.എൻ. പ്രസാന്ത്18, പുല്ലുരിലെ സി. മർദുൽ 20 എന്നിവർക്കെതിരെയാണ് കേസ്. പൊലീസിനെ കണ്ട് സംഘർഷ സ്ഥലത്ത് നിന്നും ആദിത്യനും പ്രണവും ഓടി പോയെങ്കിലും കേസെടുത്തു.
0 Comments