കാഞ്ഞങ്ങാട് : അതിഞ്ഞാൽ ടൗണിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു. തീ ആളിപടർന്നത് പരിഭ്രാന്തിക്കിടയാക്കി. അതിഞ്ഞാൽ ജമാഅത്ത് പള്ളിക്ക് സമീപമുള്ള ട്രാൻസ്ഫോമറിൻ്റെ വയറു കൾക്കാണ് തീ പിടിച്ചത്. വയറു കൾകത്തിനശിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. തീ ആളിപടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടെന്നാണ് കരുതുന്നത്.
0 Comments