നിയന്ത്രണം വിട്ട കാർ
ബസ് കാത്തിരിപ്പു കേന്ദ്രം ഇടിച്ച് തകർത്ത് കുഴിയിൽ വീണു. സ്ത്രീകൾ ഉൾപെടെ കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. വൻ ദുരന്തം ഭാഗ്യം കൊണ്ട് മാത്രം വഴി മാറി. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ
മേൽപ്പറമ്പ് ചളിയങ്കോട് ഗോൾഡൻ ബേക്കറിക്ക് സമീപം
ഇന്ന് രാത്രി 8 മണി കഴിഞ്ഞാണ് അപകടം. കാസർകോട് പുളിക്കൂർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. ബേക്കൽ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. ടെമ്പോ യെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ബസ് കാത്തിരിപ്പു കേന്ദ്രം പൂർണമായും തകർന്നു. അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലാണ് കാർ വീണത്. കാർ പൂർണമായും തകർന്ന നിലയിലാണ്. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമാണ് കാറിൽ നിന്നും അഞ്ച് പേരെയും രക്ഷിച്ചത്. ഉമ്മയും രണ്ട് പെൺമക്കളും ആൺകുട്ടിയും കാർ ഓടിച്ച യുവാവിനും ഗുരുതര പരിക്കില്ല. തലക്കും കൈക്കും പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
0 Comments