Ticker

6/recent/ticker-posts

വാടകക്കെടുക്കുന്ന കാറുകൾ കടത്തിക്കൊണ്ട് പോകുന്ന കുപ്രസിദ്ധ തട്ടിപ്പു വീരൻ അറസ്റ്റിൽ, പ്രതിക്കെതിരെ 17 കേസുകൾ

കാസർകോട്:വാടകക്കെടുക്കുന്ന കാറുകൾ കടത്തിക്കൊണ്ട് പോകുന്ന കുപ്രസിദ്ധ തട്ടിപ്പു വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്
വാഹനങ്ങൾ വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി 
പണം തട്ടുന്നതാണ് രീതി. വിവാഹം ഉൾപ്പെടയുള്ള വിവിധ കാരണങ്ങൾ പറഞ്ഞു  വാഹനം ഉടമസ്ഥരിൽ നിന്നും വാടകക്ക് വാങ്ങിക്കുകയും, വാഹനം കൈമാറ്റം ചെയ്ത് മറ്റ് സംസ്ഥാങ്ങളിലേക്ക് കടത്തുകയും ചെയ്തു. വാഹനം വിട്ടു നൽകാൻ ഉടമസ്ഥരിൽ നിന്നും പണം തട്ടുകയും ചെയ്യുന്ന സംഘ തലവനെ മഞ്ചേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്ന് ആണ് ഇന്ന് പിടികൂടിയത്. കാസർകോട് ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി അബ്ദുൾ അഷ്ഫാഖ് 31 ആണ് പൊലീസ് പിടിയിലായത്. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇന്ന് കുമ്പള പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതോടെ അന്വേഷണം  കൂടുതൽ ശക്തമാക്കി.  
വിദ്യാനഗർ, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിൽ പ്രതിയാണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 
ജില്ലാ പോലീസ് മേധാവി   ബി വി . വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം   എഎസ്പി ഡോ. എം. നന്ദഗോപൻ്റെ നേതൃത്വത്തിൽ മഞ്ചേശ്വരം, വിദ്യാനഗർ, കുമ്പള ഇൻസ്പക്ടർമാർ, കാസർകോട് സബ് ഡിവിഷൻ സ്‌ക്വാഡും അടങ്ങുന്ന അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments