Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിൽ മദ്യക്കടത്ത് യുവാവ് അറസ്റ്റിൽ

കാസർകോട്:കെ.എസ്.ആർ.ടി.സി ബസിൽ മദ്യക്കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
  മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ,മംഗലാപുരം ഭാഗത്തു  നിന്നും കാസർകോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന  ബസിൽ നിന്നു മാണ് മദ്യം പിടിച്ചത്. മൊഗ്രാൽ 
നീരോൾ വീട്ടിൽ ബി. ശിവപ്രസാദ് 26 ആണ് പിടിയിലായത്. 9 ലിറ്റർ  കർണാടക സംസ്ഥാനത്ത് മാത്രം വിൽപനാനുമതിയുള്ള മദ്യം പിടിച്ചു.  എക്സൈസ്   ഇൻസ്പെക്ടർ  ജിനു ജെയിംസ് പ്രിവന്റീവ് ഓഫീസർ ജിജിൻ   ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.കെ. ബാബുരാജ് സിവിൽ എക്സൈസ് ഓഫീസർ സുനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു .
Reactions

Post a Comment

0 Comments