Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന മോഷ്ടാവ് മുപ്പതിനായിരം രൂപ കവർന്നു പോരെന്ന് തോന്നി ചെക്ക് ബുക്കും കൊണ്ട് പോയി

കാസർകോട്:വീട് കുത്തി തുറന്ന മോഷ്ടാവ് മുപ്പതിനായിരം രൂപ കവർന്നു. പണം കുറഞ്ഞ് 
പോയെന്ന് കരുതിയിട്ടാവണം മോഷ്ടാക്കൾ ചെക്ക് ബുക്കും കൊണ്ട് പോയി. കുമ്പള പെർമുദെയിലെ കെ.എ. ഷമീനയുടെ വീട് കുത്തി തുറന്ന മോഷ്ടാക്കളാണ് പണത്തിന് പുറമെ കേരള ബാങ്കിൻ്റെ ചെക്ക് ബുക്കും കൊണ്ട് പോയത്. വീടിൻ്റെ മുൻ വശംവാതിലിൻ്റെ ഡോർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഭണ്ഡാര പെട്ടികളിൽ നിന്നും പേഴ്സിൽ നിന്നുമായാണ് പണം കവർന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments