കാഞ്ഞങ്ങാട് :ഗോവയിൽ കറങ്ങി പണം തീർന്നപോൾ കാഞ്ഞങ്ങാട്ടെത്തി ബസിൽ പോക്കറ്റടി. ശ്രമം അൽപ്പമൊന്ന് പാളിയതോടെ പ്രതി കയ്യോടെ യാത്രക്കാരുടെ പിടിയിലായി. ഇന്ന്വൈകീട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ നിർത്തിയിട്ട ബസിലാണ് പോക്കറ്റടി ശ്രമമുണ്ടായത്. യാത്രക്കാരൻ്റെ പണം അടങ്ങിയ പേഴ്സ് പോക്കററടിക്കുന്നതിനിടെ പിടി വീഴുകയായിരുന്നു. മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. കൊടക്കാട് വെള്ളച്ചാൽ സ്വദേശിയും കണ്ണൂരിൽ ഹോട്ടൽ തൊഴിലാളിയുമാണ് പ്രതി.പേഴ്സും പണവും തിരിച്ചു കിട്ടിയ യാത്രക്കാരൻ പൊലീസിൽ പരാതി നൽകാൻ തയാറായില്ല. ഗോവയിൽ കറങ്ങി പണം തീർന്നതിനാൽ ചിലവ് കാശിന് വേണ്ടി പോക്കറ്റടിച്ചെന്നാണ് പ്രതി പറഞ്ഞത്.
0 Comments