പയ്യന്നൂർ :
പരിയാരത്ത് സ്വകാര്യ ബസും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ബസ് ഡി വൈഡറിൽ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ എമ്പേറ്റിയിൽ ആണ് അപകടം. സ്കൂട്ടി യാത്രക്കാരൻ ശ്രീധരൻ, കണ്ടക്ടർ ജയേഷിനും പരിക്കേറ്റു. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്ങയുമായി പോവുകയായിരുന്ന ശ്രീ ധരൻ സ്കൂട്ടി ഓടിച്ച് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് അപകടം.
0 Comments