Ticker

6/recent/ticker-posts

കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

കാസർകോട്:കാർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ മംഗലാപുരം ആശുപത്രിയിലാണ് മരണം. 27ന് രാത്രി കുമ്പള കോയിപ്പാടി ഭാസ്ക്കര നഗർ റോഡിൽ ഡിവൈഡറിലിടിച്ച് കാർ അപകടത്തിൽപെടുകയായിരുന്നു. കാസർകോട് താളിപ്പടുപ്പ് 
മൈതാനം വീട്ടിൽ കെ. സുബ്രഹ്മണ്യൻ്റെ മകൻ കെ. അജിത്ത് കുമാർ 44 ആണ് മരിച്ചത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments