Ticker

6/recent/ticker-posts

വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് :വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പോളണ്ടിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്ലാച്ചിക്കര അട്ടക്കാട് മുല്ലച്ചേരി സി. കെ. ആശിഷ് മോഹൻ്റെ 28 പരാതിയിൽ ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണക്കെതിരെയാണ് കേസ്. 2022ലായിരുന്നു പണം നൽകിയത്. പിന്നീട് ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി അഞ്ച് ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments