കാഞ്ഞങ്ങാട് :രാവണീശ്വരത്ത് വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വേലാശ്വരം പാണംതോടിലെ ശിവാനന്ദൻ 68 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പാണം തോടിലെ വീട്ടിനുള്ളിൽ മൃതദേഹം കാണുകയായിരുന്നു. അഴുകി തുടങ്ങിയിരുന്നു. ഒറ്റപെട്ട് കിടക്കുന്ന വീട്ടിൽ തനിച്ച് താമസിക്കുന്ന ആളാണ്. ഇദ്ദേഹം സ്ഥിരമായി ഈ വീട്ടിൽ ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഹോസ്ദുർഗ് പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.
0 Comments