Ticker

6/recent/ticker-posts

കാഞ്ഞങ്ങാടിന് ഓണസമ്മാനമായി രണ്ട് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റുകൾ

കാഞ്ഞങ്ങാട് : കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് സബ്ഡിപ്പോക്ക് ഓണസമ്മാനമായി പുതിയ രണ്ട് സൂപ്പർ ഫാസ്റ്റ് പ്രിമിയം ബസുകൾ.  ഡിപ്പോയിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എം.എൽ.എ ഇ . ചന്ദ്രശേഖരൻഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.  മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. സുജാത , വാർഡ് കൗൺസിലർ കെ. ലത ,  പി ..ടി. നന്ദകുമാർ (കേരള കോൺഗ്രസ് ബി. ജില്ലാ പ്രസി.) കെ. എസ്.ആർ.ടി.സി ട്രേഡ് യൂണിയൻ നേതാക്കൾ   അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ സംബന്ധിച്ചു. എം. എൽ. എ ഉൾപെടെ പുതിയ ബസ്സിൽ കാഞ്ഞങ്ങാട് നഗരത്തിലൂടെ യാത്ര ചെയ്തു.  കെ.എസ്.ആർ.ടി.സി.യിൽ പുതിയ ബസ്സുകളിറങ്ങുമ്പോൾ മലബാറിന് ഉണ്ടായിരുന്ന അവഗണന മാറിയതായി എം എൽ ഏ പറഞ്ഞു. പുതിയ ബസുകൾ കാഞ്ഞങ്ങാടിന് അനുവദിച്ച സർക്കാറിനും ഗതാഗത മന്ത്രിക്കും  എം.എൽ. എ യും,  ചെയർപേഴ്സണും നന്ദി അറിയിച്ചു.
Reactions

Post a Comment

0 Comments