കാസർകോട്:അഭിഭാഷക വക്കീൽ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബാറിലെ അഭിഭാഷക കുമ്പള ബത്തേരക്ക കടപ്പുറത്തെ അഡ്വ. സി. രഞ്ജിത കുമാരി 35 ആണ് മരിച്ചത്. കുമ്പള കൊട്ടുടൽ സ്ക്വയറിലെ വക്കീൽ ഓഫീസിൽ ഇന്ന് രാത്രി 8.15 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വൈകീട്ട് 5 മണിക്ക് ശേഷം ഇവരെ കണ്ട വരില്ല.
ഭർത്താവ് കീർതേഷ്. ഒരു കുട്ടിയുണ്ട്. ബത്തേരിയിലെ ചന്ദ്രൻ, വാരി താക്ഷി ദമ്പതികളുടെ മകളാണ്. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.മൃതദേഹം കുമ്പള കോ. ഓപ്പററ്റീവ് ആശുപത്രിയിൽ. ലോയേഴ്സ് യൂണിയൻ്റെ യൂണിറ്റ് ട്രഷററായിരുന്നു. കുമ്പള പൊലീസ് കേസെടുത്തു.
0 Comments