കാഞ്ഞങ്ങാട് :രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി. നാല് പേരെ പ്രതി ചേർത്ത് നാല് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പിതാവ്, ബന്ധു, മറ്റൊരാൾക്കെതിരെയുമാണ് കേസ്. അമ്പലത്തറ പൊലീസ് റജിസ്ട്രർ ചെയ്ത കേസുകളിൽ പിതാവ് പ്രതിയായ കേസ് മേൽപ്പറമ്പ പൊലീസിന് കൈമാറി. പെൺകുട്ടിയുടെ ബന്ധുവായ പ്രതി ഗൾഫിലാണ്. അറസ്റ്റിലുള്ള പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കും. മറ്റൊരു സംഭവത്തിൽ 16 കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ 17 കാരനെതിരെയും അമ്പലത്തറ പൊലീസ് കേസെടുത്തു. പെൺകുട്ടികൾ സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
0 Comments