നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികൾ മരിച്ചു. ദേശീയ പാതയിൽ മൊഗ്രാല്‍പുത്തൂരിൽ ആണ് അപകടം.
വടകര സ്വദേശികളായ അക്ഷയ് 32 അശ്വിൻ 30 എന്നിവരാണ് മരിച്ചത്. ഇന്ന്
ഉച്ചയോടെയാണ് അപകടം . പാതയില്‍ ക്രെയിന്‍ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും. ഇരുവരും നിന്നിരുന്ന
ക്രെയിൻ പൊട്ടിയാണ് അപകടം. സര്‍വ്വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments