എട്ട് വയസുള്ള
മകളെയും കൂട്ടി യുവതി സഹപാഠിക്കൊപ്പം വീടുവിട്ടു. അജാനൂർ കൊളവയൽ സ്വദേശിനിയായ 35 കാരിയാണ് വീടുവിട്ടത്. യുവതിയെയും ഇളയ മകളെയും ഇന്നലെ മുതൽ കാണാതാവുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ കുമ്പള പള്ളി സ്വദേശി ക്കൊപ്പം പോയതായി വ്യക്തമായി. പൊലീസ് ആവശ്യപെട്ടതനുസരിച്ച് ഇന്ന് രാവിലെ ഹോസ്ദുർഗ് പൊലീസിൽ ഹാജരായി. യുവതിയെയും മകളെയും ഹോസ്ദുർഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
0 Comments