Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ ലോറി ഇടിച്ച ഓട്ടോറിക്ഷ ഡിവൈഡറിന് മുകളിൽ കയറി, അപകടം ഇന്ന് രാത്രി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ ലോറി ഇടിച്ച ഓട്ടോറിക്ഷ ഡിവൈഡറിന് മുകളിൽ കയറി. ഭാഗ്യം കൊണ്ട് മാത്രം വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 8.30 മണിയോടെയാണ് അപകടം.പുതിയ കോട്ട ഭാഗത്തെ റോഡിൽ നിന്നും റിയൽ ഹൈപ്പർ മാർക്കറ്റിനടുത്തുള്ള കട്ടിംഗ് റോഡിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകാനുള്ള ശ്രമത്തിനിടെ നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡിവൈഡറിന് മുകളിൽ കയറി നിന്നു. ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം.
Reactions

Post a Comment

0 Comments