Ticker

6/recent/ticker-posts

ദേശീയ പാതക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

കാസർകോട്:ദേശീയ പാതക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ്.
   കാസർകോട് - മംഗലാപുരം ദേശീയപാതയിൽ മഞ്ചേശ്വരം സർവ്വീസ് റോഡിൽ ട്രക്ക് പാർക്കിംഗ് ഏരിയക്ക് സമീപം 90 സെന്റിമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടി കുമ്പള എക്സൈസ്  റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ കെ.വി  ശ്രാവണിൻ്റെ നേതൃത്വത്തിൽ  കണ്ടെത്തി  ബന്തവസിൽ എടുത്തു . പ്രതിസ്ഥാനത്ത് ആരെയും ചേർത്തിട്ടില്ല.   പ്രിവന്റീവ് ഓഫീസർ മനാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, അഖിലേഷ്,രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments