നീലേശ്വരം :നീലേശ്വരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ചിത്താരി കൊട്ടിലങ്ങാട് ജമാഅത്ത് സെക്രട്ടറി മരിച്ചു. ചിത്താരി സ്വദേശി കെ. ഹംസ 52 യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് സമീപത്താണ് അപകടം. ഹംസ സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂർ പെരുമ്പയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെയാണ് അപകടം.
0 Comments