മൂന്ന് മക്കൾക്കൊപ്പം ബേക്കൽ കോട്ടയിലെത്തി കടലിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെയും കുട്ടികളെയും ജീവിതത്തിലേക്ക് കൈപിടിച്ച് ബേക്കൽ ടൂറിസം പൊലീസ്.
ഇന്ന് ഉച്ചക്കാണ് സംഭവം. തളിപ്പറമ്പ് കുടിയാൻമല സ്വദേശിയായ ഹെൽത്ത് വിഭാഗം ജീവനക്കാരൻ 11,9 വയസുള്ള ആൺകുട്ടികളെയും ആറ് വയസുള്ള പെൺകുട്ടിയെയും കൂട്ടി ബേക്കൽ കോട്ടയിലെത്തിയത്. ആത്മഹത്യ ഭീഷണി ലഭിച്ച ഉടൻ തന്നെ ഇസ്രായേലിൽ നിന്നും ഭാര്യ ഉടൻ കുടിയാൻമല പൊലീസിനെ വിളിച്ചറിയിച്ചു. മൊബൈൽ ലൊക്കേഷൻ എടുത്ത കുടിയാൻമല പൊലീസ് ഇവർ ബേക്കൽ കോട്ട ഭാഗത്തുള്ളതായി കണ്ടെത്തി. ഉടൻ ബേക്കൽ പൊലീസിൽ അറിയിച്ചു. ഇൻസ്പെക്ടർ എം.വി. ശ്രീ ദാസിൻ്റെ നിർദ്ദേശപ്രകാരം ടൂറിസം പൊലീസ് എ.എസ്.ഐ എം.എം. സുനിൽ കുമാർ ബേക്കൽ കോട്ടയിലെത്തി വ്യാപക തിരച്ചിൽ നടത്തി.
ബേക്കൽ സ്റേറഷനിലെ പൊലീസുകാരായ വിജേഷ്, റെജിൻ എന്നിവരും തിരച്ചിലിനുണ്ടായിരുന്നു. പൊലീസ്
നാല് പാടും വിവരവും നൽകി. തിരച്ചിലിനൊടുവിൽ സഞ്ചരിച്ച കാർ ബേക്കൽ കോട്ട പരിസരത്ത് കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ യുവ ഉദ്യോഗസ്ഥനെയും മൂന്ന് മക്കളെയും റെഡ് മൂൺ ബീച്ചിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിച്ച ശേഷം ബേക്കൽ സ്റ്റേഷനിലെത്തിച്ചു. കുടിയാൻമല പൊലീസ് എത്തി ബേക്കലിൽ നിന്നും ഇവരെ കൂട്ടിക്കൊണ്ട് പോകും.
0 Comments