Ticker

6/recent/ticker-posts

പുഴയിൽ നിന്നും കണ്ട് കിട്ടിയ മൃതദേഹം കോടോത്തെ സജിത്ത് ലാലിൻ്റെതാണോയെന്നതിൽ സംശയം പൊലീസ് ഡി. എൻ. എ ടെസ്റ്റിന്

കാഞ്ഞങ്ങാട് :പുഴയിൽ നിന്നും കണ്ട് കിട്ടിയ മൃതദേഹം കോടോത്തെ സജിത്ത് ലാലിൻ്റെതാണോയെന്നതിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് മൃതദേ
പൊലീസ് ഡി. എൻ. എ  ടെസ്റ്റിന് വിധേയമാക്കാൻ തയാറെടുക്കുന്നു.
 കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലിന്റെ 25 മൃതദേഹമാണ് തിരിച്ചറിയാനാവാതെ വന്നത്. 
പെരിയ ബങ്കാട് കായക്കുന്ന് പുഴയിൽ ഇന്നലെ
വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. സജിത്ത് ലാലിൻ്റെ മോട്ടോർ
ബൈക്ക്
ആയം കടവ് പാലത്തിന് മുകളിലും
 പെരിയ ആയം കടവ് പാലത്തിന് താഴെ ഹെൽമററും  കണ്ടതോടെ ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുൻപ് രാവിലെ പെരിയയിലെ ടൊയോട്ട കമ്പനിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന് പിതാവ് രാജപുരം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ താഴെയാണ് മൃതദേഹം കാണപ്പെട്ടത്. കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം സജിത്ത് ലാലിൻ്റെ ത്
തന്നെയാണോയെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നത് പ്രതിസന്ധിയായി. അജിത്ത് ലാലിൻ്റെ ബന്ധു കോടോം എരുമക്കുളത്തെ ഇ.കെ. രാഹുൽ പരാതിക്കാരനായി അജ്ഞാത മൃതദേഹം എന്ന നിലയിൽ ബേക്കൽ പൊലീസ് കേസെടുത്തു. സജിത്ത് ലാലിൻ്റെതാണോ മൃതദേഹം എന്നതിൽ സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു. എസ്. ഐ സവ്യസാചി ഇന്ന് ഉച്ചക്ക് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തില്ലെങ്കിൽ മൃതദേഹം ഇന്ന് തന്നെ പൊലീസ് പൊതു സ്ഥലത്ത് സംസ്ക്കരിക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ മാതാപിതാക്കളുടെ രക്തസാമ്പിൾ ശേഖരിച്ച് ഇന്ന് തന്നെ ഡി.എൻ.എ പരിശോധനക്ക് അയക്കും.


Reactions

Post a Comment

0 Comments