Ticker

6/recent/ticker-posts

നീലേശ്വരത്ത് ഭർതൃമതി വീട് വിട്ടു കാഞ്ഞങ്ങാട്ട് ജോലിക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :നീലേശ്വരത്ത് ഭർതൃമതിയായ യുവതി വീട് വിട്ടു. കാഞ്ഞങ്ങാട്ട് ജോലിക്ക് പോയ ഭർതൃ മതിയായ യുവതിയെ കാണാതായി. രണ്ട് പരാതികളിലുമായി നീലേശ്വരം, ഹോസ്ദുർഗ് പൊലീസും കേസെടുത്തു. ഒഴിഞ്ഞ വളപ്പ് സ്വദേശിനിയായ 35 കാരിയെ ഇന്നലെ രാവിലെ മുതൽ കാണാതാവുകയായിരുന്നു. കാഞ്ഞങ്ങാട്ട് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്കൂളിൽ പഠിക്കുന്ന മകൾക്കൊപ്പം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ബസിൽ യാത്ര ചെയ്ത് പുതിയ കോട്ടയിൽ മകളെ സ്കൂളിൽ പോകാൻ ഇറക്കിവിട്ടു. ശേഷം ഇതെ ബസിൽ യാത്ര ചെയ്ത ശേഷം കാണാതായിയെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശിനിയായ 30 കാരിയെ കാണാതായതായി ഭർത്താവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ച മുതലാണ് വീട്ടിൽ നിന്നും കാണാതായത്. പള്ളിക്കര കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments