കാഞ്ഞങ്ങാട് :പുതിയ കോട്ട കാർ റോഡരികിലെ കുഴിയിൽ വീണു. ഇന്ന് വൈകിട്ട് ആണ് സംഭവം. വിനായക തിയേറ്ററിന് മുന്നിൽ സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുഴിയിലാണ് കാർ വീണത്. ഒരു ടയർ പൂർണമായും കുഴിയിലേക്ക് വീണ ഉടൻ കാർ യാത്രക്കാർ ഇറങ്ങി രക്ഷപ്രവർത്തനം നടത്തിയതിനാൽ തലകീഴായി കുഴിയിലേക്ക് വീഴുന്നത് ഒഴിവായി. കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു കാർ. റോഡിനോട് ചേർന്നുള്ള ഈ കുഴി കുറ്റിക്കാട് മൂടിയതിനാൽ എളുപ്പം ശ്രദ്ധയിൽ പെടുന്നില്ല. ഇതാണ് അപകടത്തിന് കാരണം. ഈ കുഴിയിൽ വാഹനങ്ങൾ വീഴുന്നത് പതിവാകുന്നതായി സമീപത്തുള്ളവർ പറഞ്ഞു. മറ്റ് യാത്രക്കാരുടെ സഹായത്തോടെ കാർ റോഡിലെത്തിച്ചു.
0 Comments