112 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വൻകഞ്ചാവ് ശേഖരവുമായി പ്രതിയെ അറസ്റ്റ് ചെയ്തത് ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ.
ഭീമനടി കുന്നുംകൈ കക്കാടിനകത്ത് കെ. കെ. നൗഫലിനെ40 യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (രണ്ട് )ജഡ്ജ് കെ.
പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2019 ഫെബ്രുവരി 3 ന് ചിറ്റാരിക്കൽ പൂങ്ങോട് വെച്ചാണ് കെ.എൽ 60 എൽ 6360 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രഞ്ജിത്ത് രവീന്ദ്രൻ്റെയും സംഘത്തിൻ്റെയും പിടിയിലാകുന്നത്. കേസിൽ ഒന്നാം പ്രതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടാം പ്രതി കുറുഞ്ചേരി മുരിങ്ങത്ത് പറമ്പിൽ
റോണി വർഗീസ് 32
ഓടിപ്പോയിരുന്നുവെന്നതിന് റോണി ക്കെതിരെയും കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തുവെന്നതിന് മൂന്നാം പ്രതിയാക്കി കുന്നുംകൈ അടുക്കള കണ്ടത്തെ
സമീർ ഒറ്റതൈ 37ക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ
കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡി .വൈ.എസ് .പി യുടെ ചുമതലയുണ്ടായിരുന്ന കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ. നന്ദനൻ പിള്ളയും തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ ടി.എൻ. സജീവനുമാണ് .
0 Comments