കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ നിർത്തിയിട്ട കാറിനുള്ളിൽ രണ്ട് വയസുള്ള കുട്ടി കുടുങ്ങിയതിനെ തുടർന്ന് ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തി. പഴയ ബസ് സ്റ്റാൻഡിന് പിറക് വശം ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിലാണ് കുട്ടി കുടുങ്ങിയത്. കുട്ടിയെ കാറിലിരുത്തി ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ഡോറിൻ്റെ ലോക്ക് അകത്ത് നിന്നും ലോക്കാവുകയും താക്കോൽ കാറിനകത്തുമായി. കുട്ടി നിലവിളിച്ചതോടെ ആശങ്കയായി. ഫയർഫോഴ്സിനെ വിളിച്ചു. തങ്ങൾക്ക് എത്തുന്നതിന് മുൻപ് തന്നെ ഗ്ലാസ് തകർത്ത് കുട്ടിയെ പുറത്തെത്തിക്കാൻ ഫയർഫോഴ്സ് നിർദ്ദേശം നൽകിയതനുസരിച്ച് ഗ്ലാസ് തകർത്ത് കുട്ടിയെ പുറത്തെത്തിച്ചു. ഫയർഫോഴ്സ് ഇതിനിടയിൽ സ്ഥലത്തെത്തുകയും ചെയ്തു. ഇരിയ സ്വദേശിയുടെ കാറാണിത്.
0 Comments