സമാന്തരമായി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ നീലേശ്വരത്ത് അറസ്റ്റിലായി. 10500 രൂപ യുവാവിൽ നിന്നും നീലേശ്വരം പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഫോണിൽ ഒറ്റ നമ്പർ ചൂതാട്ടവുമായി ബന്ധപ്പെട്ട് നിരവധി ഗൂഗിൾ പെഇടപാട് നടന്നതായും പൊലീസ് കണ്ടെത്തി. അഴിത്തല സ്വദേശി എൻ. ഹരീഷ് കുമാർ 37 ആണ് അറസ്റ്റിലായത്. അഴിത്തലയിൽ ചൂതാട്ടത്തിനിടെ പിടിയിലാവുകയായിരുന്നു. പൊലീസിനെ കണ്ട് രണ്ട് പേർ ഓടി രക്ഷപെട്ടു. ഇവർ ഹിന്ദിക്കാരാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments