അമ്മയെ മർദ്ദിച്ചു. സംഭവത്തിൽ മകൾക്കും മകളുടെ ഭർത്താവിനുമെതിരെ പൊലീസ്
കേസെടുത്തു. ബളാൽ വെങ്കല്ലിലെ സെബാസ്റ്റ്യൻ്റെ ഭാര്യ റോസമ്മ സെബാസ്റ്റ്യൻ്റെ 86 പരാതിയിൽ മകൾ മോളി, ഭർത്താവ് ജോസഫ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. മകളുടെ വീട്ടിൽ താമസിക്കുന്ന വയോധികയെ 11 ന് രാത്രിയിലും ഇന്നലെ രാത്രിയും തള്ളിയിട്ട് കൈ കൊണ്ടും മരവടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. വീടിനകത്ത് കയറുന്ന സമയം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി. മകൻ്റെ വീട്ടിലേക്ക് താമസം മാറി പോകാത്തതിനാണ് മർദ്ദനമെന്നും പരാതിയിൽ പറഞ്ഞു.
0 Comments