Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വിസ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് വിസ തട്ടിപ്പ് കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 ഉപ്പിലിക്കൈയിലെ കെ.വി. നിധിൻ ജിത്തിൻ്റെ 35 പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലെ പ്രതി
 തൃശൂർ വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ 25 യാണ് അറസ്ററിലായത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്ററ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജറാക്കും. കേസിൽ രണ്ടാം പ്രതി
 പി.എസ്. നന്ദു ഒളിവിലാണ്. പരാതിക്കാരനും രണ്ട് സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമൻ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്ററ്. 


Reactions

Post a Comment

0 Comments