Ticker

6/recent/ticker-posts

കടലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് : പൊലീസ് എത്തിയപ്പോൾ
കടലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ചിത്താരി കടപ്പുറത്താണ് സംഭവം. വീട്ടിൽ കുഴപ്പമുണ്ടാക്കുന്നുവെന്ന് പൊലീസിൻ്റെ 102 നമ്പറിൽ വിവരം ലഭിച്ചാണ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമാസക്തനായ യുവാവ് കടലിൽ ചാടിയതോടെ ആശങ്കയിലായി. പൊലീസ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ആശങ്കകൾക്കൊടുവിൽ ഫയർഫോഴ്സെത്തുന്നതിനിടെ നാട്ടുകാർ കടലിൽ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി. ഈ ഭാഗങ്ങളിൽ മദ്യ ലഹരി വിൽപ്പന വ്യാപകമാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
Reactions

Post a Comment

0 Comments