പള്ളിക്കര കൂട്ടക്കനിയിൽ താമസിക്കുന്ന പയ്യന്നൂർ ഏഴോം ഏച്ചിൽ മൊട്ട നരിക്കോട്ടെ വി.എച്ച്. വിനോദ് കുമാറി43നാണ് കുത്തേറ്റത് . യുവാവിനെ
പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി കിഴക്കും കരക്ക് സമീപം കുശവൻ കുന്നിലാണ് കുത്തേറ്റത്. അജാനൂർ കുശവൻകുന്നിലെ റെഡ് സ്റ്റാർ ക്ലബ്ബിന് വേണ്ടി വടംവലി പരിശീലിപ്പിക്കാൻ എത്തിയതായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെതിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യാ കേസെടുത്തിരുന്നു.കുട്ടികളെ പരിശീലിപ്പിച്ച് വലിയ ആളാകുന്നു എന്ന് പറഞ്ഞ് പ്രകോപനം ഇല്ലാതെ കുത്തി പരിക്കേൽപ്പിച്ചെന്ന് വിനോദ് കുമാർ പൊലീസിനോട് പറഞ്ഞു .മുതുകത്താണ് കുത്തേറ്റത്. വീണ്ടും കഴുത്തിന് കുത്താൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞ് മാറിയെന്നും ഇല്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments