നീലേശ്വരം :
യുവ സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡൽഹിയിൽ ജോലിസ്ഥലത്ത് ആണ് മരണം. കിനാനൂർ കരിന്തളം പന്നിത്തടം സ്വദേശി രാമകൃഷ്ണൻ്റെ മകൻ അരുൺ രാമകൃഷ്ണൻ 35 ആണ് മരിച്ചത്. കുഴഞ്ഞുവീണ് ഡൽഹി ആശുപത്രിയിലെത്തിച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം. മംഗലാപുരം വിമാന താവളം വഴി ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും.
കിനാനൂർ - കരിന്തളം പഞ്ചായത്ത്. ഒമ്പതാംർഡ് എ. ഡി. എസ് സെക്രട്ട റിയും എൻ ആർ ഇ ജി വർക്കേർസ് യൂണിയൻനീലേശ്വരം ഏരിയാ ക്കമ്മറ്റി അംഗവും സി പി എം ഏകെജി നഗർ ബ്രാഞ്ച് സെക്രട്ടറിയുമായ ഏ കെ ജി നഗറിലെ തങ്കമണി രാമകൃഷ്ണന്റെ മൂത്തമകനാണ്. ഭാര്യ ശരണ്യ. സഹോദരങ്ങൾ: ആനന്ദ്, അരവിന്ദ്.
0 Comments