ബ്രേക്കിട്ട ഓട്ടോറിക്ഷയുടെ
സൈഡിൽമോട്ടോർ ബൈക്ക് ഇടിച്ച് യുവ എഞ്ചിനീയർ മരിച്ചു. കുറ്റിക്കോൽ ബേത്തൂർ പാറയിലെ വിജയൻ്റെ മകൻ ജിതേഷ് 23 ആണ് മരിച്ചത്. മുളിയാർ മഞ്ചക്കലിൽ ഇന്ന് വൈകീട്ടാണ് അപകടം. ബോവിക്കാനം ഭാഗത്ത് നിന്നും ഇരിയണ്ണി ഭാഗത്തേക്ക് ഓടിച്ചു പോയ ഓട്ടോ ബ്രേക്കിട്ട പോൾ പിന്നിൽ വന്ന ബൈക്ക് ഓട്ടോയുടെ സൈഡിൽ ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഓട്ടോ ഡ്രൈവർക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ബംഗ്ളുരുവിലെ വിമാന കമ്പനിയിൽ എഞ്ചിനീയറായിരുന്നു.
0 Comments