Ticker

6/recent/ticker-posts

കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

കാഞ്ഞങ്ങാട് :കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.
 കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലിന്റെ 25 മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിലിൽ
പെരിയ ബങ്കാട് കായക്കുന്ന് പുഴയിൽ ഇന്ന്
വൈകീട്ടാണ് മൃതദേഹം കണ്ടത്. ആയം കടവ് പാലത്തിന് മുകളിൽ
ഇരുചക്ര വാഹനവും  പെരിയ ആയം കടവ് പാലത്തിന് താഴെ ഹെൽമററ് പുഴയിൽ കഴിഞ്ഞ ദിവസം കണ്ടതോടെ ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തി. മൂന്ന് ദിവസം മുൻപ് രാവിലെ പെരിയയിലെ ടൊയോട്ട കമ്പനിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന് പിതാവ് രാജപുരം പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ താഴെയാണ് മൃതദേഹം കാണപ്പെട്ടത്.
Reactions

Post a Comment

0 Comments