മുഖത്ത് സ്പ്രെ അടിക്കാനുള്ള ശ്രമം പാളി. ഇന്നലെ സന്ധ്യക്ക് കൊവ്വൽ സ്റ്റോറിനടുത്ത് ആണ് സംഭവം നടന്നതെന്ന് പറയുന്നു. മുടി കളഞ്ഞ് ബാർബർ ഷോപ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ 6.30 മണിയോടെ ഒരാൾ റോഡിൽ വെച്ച് മുഖത്ത് സ്പ്രെ അടിക്കാൻ ശ്രമിച്ചതായാണ് പറയുന്നത്. ഇത് കണ്ട് അൽപം പിന്നിലായി നടന്ന് വരികയായിരുന്ന സഹോദരൻ ഓടിയെത്തി അക്രമിയെ ചവിട്ടി വീഴ്ത്തിയെന്നും പറയുന്നു. നാട്ടുകാർ ഇക്കാര്യം പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് പൊലീസിൽ പരാതികളൊന്നുമെത്തിയിട്ടില്ല. സ്പ്രെ അടിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
0 Comments