Ticker

6/recent/ticker-posts

എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ കാഞ്ഞങ്ങാട് ടൗണിൽ രണ്ട് കാറുകളിലും ട്രാൻസ്ഫോമറിലും ഇടിച്ചു ഒരു കാറിന് തീ പിടിച്ചു

കാഞ്ഞങ്ങാട് : മംഗലാപുരം എയർപോർട്ടിൽ നിന്നും മടങ്ങിയ റജിസ്
ട്രേഷനാവാത്ത പുത്തൻ കാർ കാഞ്ഞങ്ങാട് ടൗണിൽ രണ്ട് കാറുകളിലും ട്രാൻസ്ഫോമറിലും ഇടിച്ചു ഒരു കാറിന് തീ പിടിച്ചു. വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 7.30 മണിയോടെ ടി ബി റോഡിൽ എസ്.ബി. ഐക്കും പുതിയ കോട്ട പള്ളിക്ക് സമീപത്തായാണ് അപകടം. എയർപോർട്ടിൽ പോയി വീട്ടിലേക്ക് മടങ്ങിയ
പുഞ്ചാവി സ്വദേശി സമദ് ഓടിച്ച പുത്തൻ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന എ.ബി.സി ഡ്രൈവിംഗ് സ്കൂളിന്റെ കാറിലും മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമറിൽ കുടുങ്ങിയ ഡ്രൈവിംഗ് സ്കൂളിൻ്റെ കാറിന് തീപിടിക്കുകയായിരുന്നു. ട്രാൻസ്ഫോമറിൻ്റെ വയർ മുറിഞ്ഞാണ് തീ പിടിച്ചത്. തൊട്ടടുത്ത് തന്നെയുള്ള ഫയർ ഫോഴ്സ് ഓടിയെത്തി തീയണച്ച തിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും സ്ഥലത്തെത്തി. ട്രാൻസ്ഫോമറിൻ്റെ പോസ്റ്റ് പൊട്ടി. കാർ ഓടിച്ച ആൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments