Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് മയക്ക് മരുന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു യുവാവ് അറസ്റ്റിൽ

കാസർകോട്:പൊലീസിനെ കണ്ട് മയക്ക് മരുന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. കുറ്റിക്കാട്ടിൽ നിന്നും 1.593 ഗ്രാം എം.ഡി.എം. എ പൊലീസ് കണ്ടെടുത്തു. മുട്ടത്തൊടി കല്ലക്കട്ടയിലെ സുൽത്താൻ ഹുസൈൻ 32 ആണ് അറസ്റ്റിലായത്. കൊല്ലങ്കാനയിൽ നിന്നു മാണ് പിടിയിലായത്. പൊലീസിനെ കണ്ട് എം.ഡി.എം എ അടങ്ങിയ പൊതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടിൽ തിരച്ചിൽ നടത്തിയതിൽ മയക്ക് മരുന്ന് കണ്ടെത്തി. വിദ്യാനഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments