Ticker

6/recent/ticker-posts

റോഡരികിലും സ്കൂൾ പരിസരത്തും കക്കൂസ് മാലിന്യം തള്ളി ടാങ്കർ ഡ്രൈവർക്കെതിരെ കേസ്

കാസർകോട്:റോഡരികിലും സ്കൂൾ പരിസരത്തും ടാങ്കർ ലോറിയിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ടാങ്കർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. വോർക്കാടി പഞ്ചായത്ത് സെക്രട്ടറി എച്ച്. അജിത്തിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. മൊറത്തണ മുതൽ അരി ബൈൽ കജെക്കൊടി എക്സ്പ്ലോറർ സ്കൂൾ പരിസരം വരെ റോഡരികിൽ
 ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളുകയായിരുന്നു.  ടാങ്കർ ലോറിക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments